പാളയം മാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യാതെ പുതിയ താല്‍ക്കാലിക വ്യാപാര സമുച്ചയത്തിലേക്ക് വ്യാപാരികള്‍ മാറില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ സെക്രട്ടറിയുമായ ശ്രീ. എസ്. എസ്. മനോജ് പറഞ്ഞു. മാര്‍ച്ച് 31നകം മുഴുവന്‍ വ്യാപാരികളും പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറണമെന്ന നോട്ടീസ് മാര്‍ക്കറ്റിനുള്ളിലെ നഗരസഭ ഓഫീസില്‍ പതിച്ചത് മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
പാളയം മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനത്തിന് വ്യാപാരികള്‍ എതിരല്ല. നഗരസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കും. എന്നാല്‍ പാളയം മാര്‍ക്കറ്റിനുള്ളിലെയും പുറത്തെ 9 നഗരസഭാ വാര്‍ഡുകളിലേയും മത്സ്യ – മാംസ – പച്ചക്കറി എന്നിവയുടെ അവശിഷ്ട മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പടുകൂറ്റന്‍ ടാങ്കിന് സമീപമായി പുതുതായി പണികഴിപ്പിച്ച, വായു സഞ്ചാരം പോലും ഇല്ലാത്ത കെട്ടിട മുറികളിലേക്ക് മാറി കച്ചവടം ചെയ്യാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ മാലിന്യ നിക്ഷേപം കണ്ടെത്തിയാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പിഴ ഈടാക്കുന്ന നഗരസഭാ സെക്രട്ടറി നഗരമദ്ധ്യത്തിലുള്ള നഗരസഭയുടെ വ്യാപാര കേന്ദ്രത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നനെതിരെ എന്തു നടപടിയാണ് ഹരിത കര്‍മ്മ സേനയ്‌ക്കെതിരെ എടുത്തത് എന്നും വ്യക്തമാക്കണം. ഹരിത കര്‍മ്മ സേനയുടെ നിര്‍ബന്ധിത പിരിവ് നല്‍കുന്നവരാണ് പാളയം മാര്‍ക്കറ്റിലെ മുഴുവന്‍ വ്യാപാരികളുമെന്നും അദ്ദേഹം പറഞ്ഞു.
CONTENT HIGH LIGHTS;Remove garbage from Palayam Market: KVVS says traders will not move to new temporary trading complex without it