ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രതിപക്ഷം പൊളിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്. ഇതുപോലുള്ള അപവാദങ്ങളാണ് പ്രതിപക്ഷം തുടർച്ചയായി ഉന്നയിക്കുന്നത്. ഒന്ന് തീരുമ്പോൾ അടുത്ത പ്രചാരണവുമായി വരുന്നു. എല്ലാം മാധ്യമങ്ങളിൽ നിലനിർത്താൻ മാത്രമാണെന്നും കോടതിയിൽ ഒന്നും നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. മാസപ്പടി കേസിൽ ഹൈക്കോടതി മാത്യു കുഴൽനാടന്റെ ഹര്‍ജി തള്ളിയ സംഭവത്തിലായിരുന്നു പ്രതികരണം. സിപിഐഎമ്മിന് ആശ്വാസം എന്നാണ് മാധ്യമങ്ങളില്‍ എഴുതിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം പൊളിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ എഴുതി കാണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റിസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്.