കൊച്ചി: 20 ലക്ഷത്തിലധികം ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തുകൊണ്ട് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂവും എച്ച്‌ഡിഎഫ്‌സി ബാങ്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിവാർഡ് ക്രെഡിറ്റ് കാർഡുകളിലൊന്നായി മാറി ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് മൂല്യമേറിയതും തടസ്സമില്ലാത്തതുമായ റിവാർഡ് ഇക്കോസിസ്റ്റം ഉറപ്പുവരുത്തുന്നതിൽ കാർഡിന്‍റെ ഉജ്ജ്വലമായ വിജയത്തെയാണ് ഈ നേട്ടം അടിവരയിടുന്നത്.
2022 ഓഗസ്റ്റിൽ പുറത്തിറക്കിയതിനുശേഷം, ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഗണ്യമായ മുന്നേറ്റമാണ് കൈവരിച്ചത്. ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണിയിൽ ഏറ്റവും ലളിതവും സുതാര്യവുമായ റിവാർഡ് ഇക്കോസിസ്റ്റം ലഭ്യമാക്കിയത് ഉപയോക്താക്കൾക്കിടയിൽ കാർഡിനെ പ്രിയപ്പെട്ടതായി മാറി. പുതിയതായി പുറത്തിറങ്ങിയ കാർഡുകളിൽ ഗണ്യമായ എണ്ണം കാര്‍ഡുകളും ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആണ്. റിസര്‍വ്വ് ബാങ്ക് കണക്ക് പ്രകാരം 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ മൊത്തം പുറത്തിറക്കിയ കാര്‍ഡുകളില്‍ 13 ശതമാനത്തിലധികവും ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആണ്.
കാര്‍ഡിന്‍റെ യുപിഐ ഫീച്ചറും വന്‍ വിജയമാണ്. മാസം 12 ലക്ഷത്തിലധികം ഇടപാടുകളിലൂടെ 800 കോടി രൂപയിലധികം യുപിഐ വഴി ചെലവഴിക്കുന്നു. റൂപേ, വിസ വേരിയന്‍റുകളിൽ ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭ്യമാണ്.
ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ടാറ്റാ ന്യൂ ആപ്പിൽ നിന്നുള്ള ഇഎംഐ അല്ലാത്ത ഓരോ ഇടപാടിലും 10 ശതമാനം വരെ ന്യൂകോയിനുകളായി തിരികെ നൽകുന്നു. സ്റ്റോറുകളിൽ നിന്ന് ഉള്‍പ്പെടെ ടാറ്റാ ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിലൂടെ 5 ശതമാനം വരെയും അർഹമായ ടാറ്റാ ബ്രാന്‍ഡ് അല്ലാത്തവയ്ക്ക് ഒന്നര ശതമാനവും ന്യൂകോയിനുകള്‍ തിരികെ നല്കുന്നു. യുപിഐ ഇടപാടുകള്‍ക്ക് അധിക നേട്ടങ്ങളും ലഭിക്കും. കൂടാതെ ആഭ്യന്തര വിമാനത്താവളങ്ങളിലെ സൗജന്യ ലോഞ്ച് സൗകര്യങ്ങള്‍, ഐഎച്ച്സിഎല്‍ സില്‍വര്‍ മെമ്പര്‍ഷിപ്പ് എന്നിവയും ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ ലഭ്യമാകും.
ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടങ്ങള്‍ നൽകുന്നതും സുതാര്യവുമായ ആനുകൂല്യങ്ങൾ നൽകി ക്രെഡിറ്റ് കാർഡ് അനുഭവം വിപ്ലവകരമാക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ടാറ്റാ ഡിജിറ്റൽ ഫിനാന്‍ഷ്യല്‍ സര്‍വീസ് ചീഫ് ബിസിനസ് ഓഫീസർ ഗൗരവ് ഹസ്രതി പറഞ്ഞു. ടാറ്റാ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 20 ലക്ഷം കവിഞ്ഞത് ന്യൂകാർഡിൽ ഞങ്ങളുടെ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിന്‍റെ ശക്തമായ തെളിവാണ്. ന്യൂകാർഡ് അനുഭവം നിരന്തരം മെച്ചപ്പെടുത്തുന്നതിനും വളർന്നുവരുന്ന ന്യൂകാർഡ് ഉടമകളുടെ സമൂഹത്തിന് കൂടുതൽ മൂല്യം നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മുൻനിര കാർഡ് ദാതാക്കള്‍ എന്ന നിലയിൽ, ഓരോ ഉപഭോക്തൃ വിഭാഗത്തിനും ഇഷ്ടാനുസൃതമായ ഓഫർ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ പേമെന്‍റ്സ് ലയബിലിറ്റി പ്രോഡക്‌ട്‌സ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗം കൺട്രി ഹെഡ് പരാഗ് റാവ് പറഞ്ഞു.