Recipe

അമിതവണ്ണത്തിന് പരിഹാരം; ഈ സൂപ്പ് കുടിക്കൂ | Mushroom soup

പ്രോട്ടീന്‍ മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നതിനും മികച്ചതാണ് കൂൺ സൂപ്പ്

കൂൺ സൂപ്പ് ഉപയോഗിക്കുന്നതും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എപ്പോഴും ആരോഗ്യവും ഗുണങ്ങളും മാത്രമാണ് കൂൺ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത്. പെട്ടെന്ന് തടി കുറക്കുന്നതിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും പെട്ടെന്ന് ഫലം നൽകുന്ന ഒന്നാണ് കൂൺ. പ്രോട്ടീന്‍ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നതിനും മികച്ചതാണ് കൂൺ സൂപ്പ്.

 

തയ്യാറാക്കുന്ന വിധം

ഒരുകപ്പ് ചെറുതായി അരിഞ്ഞ കൂൺ, ഒരു ടീസ്പൂൺ കോൺഫ്ളവർ, ചെറിയ സവാള, അൽപം ഉപ്പ്, ഒരു കപ്പ് പാല്‌, കുരുമുളക് എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ. ഇതിനായി ഒരു പാൻ എടുത്ത് അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന കൂൺ ചേർക്കുക. ഇതിലേക്ക് അൽപം പാലും ചേർത്ത് നല്ലതു പോലെ ഇളക്കുക. ഇത് തണുക്കുന്നതിന് വേണ്ടി മാറ്റി വെച്ചതിന് ശേഷം ഒരു മിക്സിയില്‍ ഇട്ട് നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ അരച്ച് വെക്കുക. അതിന് ശേഷം ഒരു പാന്‍ എടുത്ത് സവാള ബ്രൗൺ നിറമാവുന്നത് വരെ വഴറ്റുക, ഇതിലേക്ക് കൂൺ പേസ്റ്റ് മിക്സ് ചെയ്ത് അൽപം കോൺഫ്ളവർ കൂടി മിക്സ് ചെയ്ത് നാലോ അഞ്ചോ മിനിട്ട് പാകം ചെയ്യാവുന്നതാണ്. ഇതിലൂടെ നാലോ അഞ്ചോ മിനിട്ട് കഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്.

content highlight: Mushroom soup