സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളില്‍ നിന്നും ജനുവരി 2025-ല്‍ ഈടാക്കി കൊണ്ടിരുന്ന ഇന്ധന സര്‍ചാര്‍ജ്ജ് ആയ 19 പൈസ ഏപ്രില്‍ 2025ല്‍ 7 പൈസയായി കുറഞ്ഞിട്ടുണ്ട്. ഇതുവഴി എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യതി ചാര്‍ജ്ജില്‍ ഒരു യൂണിറ്റില്‍ 12 പൈസയുടെ കുറവ് വരുന്നതാണ്. ആയിരം വാട്‌സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 2025 മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജില്‍ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വര്‍ദ്ധനവ് ഉണ്ടാകും. എന്നാല്‍ ഇന്ധന സര്‍ചാര്‍ജ്ജില്‍ വന്ന കുറവ് കാരണം ഏപ്രില്‍ 2025 മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ്ജില്‍ ഉണ്ടാവുന്ന വര്‍ദ്ധനവ് ഇന്ധന സര്‍ചാര്‍ജ്ജിലെ കുറവ് കാരണം അധിക ബാധ്യത ഉണ്ടാക്കുന്നില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
CONTENT HIGH LIGHTS; There will be no additional liability on electricity rates.