അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ സ്കൂൾ ഓഫ് മെഡിസിൻ ബിരുദദാന ചടങ്ങ് ആണ് കൗതുക നിമിഷത്തിന് വേദിയായത്. 2019 ബാച്ചിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കിയ 89 പേരിൽ ഒന്നാം റാങ്കുകാരിയാണ് പാർവതി നമ്പ്യാർ. ചടങ്ങിലെ മുഖ്യാതിഥിയായി എത്തിയത് ഭർതൃപിതാവും കേരള ഹൈക്കോടതി ജഡ്ജുമായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പ്രമുഖ അഭിഭാഷകർ ഉൾപ്പെട്ട കുടുംബത്തിലേക്ക് ഒരു ഡോക്ടർ എത്തുന്നതിലെ സന്തോഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തൻ്റെ പ്രസംഗത്തിൽ പങ്കുവെച്ചു. കുടുംബം പഠനത്തിന് മികച്ച പിന്തുണ നൽകിയതായി പാർവതി നമ്പ്യാർ പറഞ്ഞു. ബിരുദദാന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പാർവതി നമ്പ്യാരുടെ ഭർത്താവ് അഡ്വ. ശശാങ്ക് ദേവനും കുടുംബത്തിന് ഒപ്പം എത്തിയിരുന്നു.
അമൃത മെഡിക്കൽ കോളേജിലെ ബിരുദദാന ചടങ്ങ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: അമൃത വിശ്വ വിദ്യാപീഠം സ്കൂൾ ഓഫ് മെഡിസിനിലെ ബിരുദദാന ചടങ്ങ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2019 ബാച്ചിൽ നിന്നുള്ള 89 വിദ്യാർത്ഥികൾ ആണ് വൈദ്യപഠനം പൂർത്തിയാക്കി ബിരുദം ഏറ്റുവാങ്ങിയത്. കൃത്രിമത്വം ഇല്ലാത്ത സേവനം ഡോക്ടർമാർ മുഖമുദ്ര്യാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കർമ്മ മേഖലയിൽ മികവ് വർദ്ധിപ്പിക്കേണ്ടത് രാജ്യത്തെ ഓരോ പൗരൻ്റെയും നിയമം മൂലമുള്ള കർത്തവ്യമാണ് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
കൂടുതൽ വിജ്ഞാനം നേടുംതോറും നമുക്കുള്ളിലെ അജ്ഞതയെ കൂടുതൽ അടുത്തറിയാൻ സാധിക്കുമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ കെപി എംബിബിഎസ് ബിരുദദാരികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമൃത ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. ജോർജ് മാത്യൂസ് ജോൺ, അമൃത സ്കൂൾ ഓഫ് മെഡിസിൻ വൈസ് പ്രിൻസിപ്പൽ ഡോ. എ. ആനന്ദ് കുമാർ, ഫിസിയോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. സരസ്വതി എൽ., പീഡിയാട്രിക്സ് വിഭാഗം മേധാവി പ്രൊഫസർ ഡോ.സി ജയകുമാർ, അനാട്ടമി വിഭാഗം മേധാവി ഡോ. മിന്നി പിള്ള എന്നിവർ ചടങ്ങിൽ സംസാരിച്ചു.
conent highlight: Justice Devan Ramachandran inaugurated the graduation ceremony at Amrita Medical College