ചേരുവകൾ :
കോവക്ക
വെള്ള കടല – 1 കപ്പ്
കറിവേപ്പില
കായം
വറ്റൽ മുളക്
ചെറിയ ജീരകം
മല്ലി
തയ്യാറാകുന്ന വിധം :
കോവക്ക നീളത്തിൽ അരിഞ്ഞത് എടുക്കുക. ഒരു ചട്ടി എടുത്ത് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ഇനി അതിലേക്ക് 3 വറ്റൽ മുളക് ഇട്ട് കൊടുക്കുക. അത് നല്ലപോലെ മൊരിച്ചെടുക്കുക. ശേഷം അതിലേക്ക് മല്ലി -1 സ്പൂൺ ഇട്ട് കൊടുക്കുക. ഇനി 1 ½ സ്പൂൺ ചെറിയ ജീരകം, കുറച്ച് കടുക് ചേർക്കുക. ആവിശ്യം ഉണ്ടെങ്കിൽ കായം പൊടി കുറച്ച് ചേർക്കുക. ഇനി ഇതിലേക്ക് ½ കപ്പ് നാളികേരം ഇട്ട് കൊടുക്കുക. ഇനി നല്ലപോലെ ചൂടാക്കിയെടുക്കുക. ഇനി അതിലേയ്ക് നേരത്തെ ഉണ്ടാക്കിയ വറ്റൽ മുളക് ഇട്ട് കൊടുക്കുക. ഇനി ചൂട് ആറിയ ശേഷം അത് മിക്സിയിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. ഇനി ഒരു ചട്ടി ചൂടാക്കി അതിലേക് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക.
വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് കടുക് ഇട്ട് കൊടുക്കുക. ഇതിൽ രണ്ട് വെളുത്തുള്ളി, കറിവേപ്പില, ഒരു ഉള്ളി ചെറുതായിട്ട് വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് നേരത്തെ മുറിച്ച കോവക്ക ചേർത്ത് കൊടുക്കുക. ഇനി ഇതിലേയ്ക് കുറച്ച് മഞ്ഞൾ പൊടി, ഉപ്പ് ഇട്ട് നല്ലപോലെ വഴറ്റുക. വെള്ളം ചേർക്കിണ്ടതില്ല. ഇനി അതിലേക്ക് വേവിച്ചു വെച്ച കടലയും മിക്സ് ചെയ്യുക. ഇനി ഇതിലേയ്ക് നേരത്തെ അരച്ച മിക്സും, ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി കുറച്ച് കായം പൊടി ചേർത്ത് കൊടുക്കുക. നല്ല അടിപൊളി കോവക്ക കടല റെസിപ്പി തയ്യാർ. ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. ബാംഗ്ലൂർ കർണാടകയിലൊക്കെ ഫേമസ് ആയിട്ടുള്ള ഡിഷ് ആണ്.