ചേരുവകൾ :
വെള്ള കടല -1 കപ്പ്
മഞ്ഞൾ പൊടി
മല്ലിപൊടി
കാറാമ്പു
പട്ട
ഏലക്കായ
പരിഞ്ജീരകം
ചെറിയ ജീരകം
ഇഞ്ചി വെളുത്തുള്ളി
സവാള -1
കശുവണ്ടി -6
തക്കാളി -2
തേങ്ങാ പാൽ
മല്ലിചപ്പ്
വറ്റൽ മുളക്
ചിക്കൻ മസാല
മുളക് പൊടി
തയ്യാറാക്കുന്ന വിധം :
ഒരു കപ്പ് വെള്ള കടല ഓവർനൈറ്റ് വെള്ളത്തിൽ കുത്തിർത്ത് എടുക്കുക. ഇനി ഈ കടല ഒരു കുക്കറിൽ ഇട്ടു കൊടുക്കുക. അതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ആവിശ്യത്തിന് അനുസരിച്ച് ഉപ്പ്, മഞ്ഞൾ പൊടി, മല്ലിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം കുക്കറിന്റെ അടപ്പ് ഇട്ട് നന്നായി വേവിച്ചെടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയെടുകുക. അതിൽ കാറാമ്പു, പട്ട, ഏലക്കായ, ഒരു സ്പൂൺ പരിഞ്ജീരകം, ചെറിയ ജീരകം എന്നിവ ഇട്ട് നന്നായി ഇളക്കുക. ഇനി വേണ്ടത് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആണ്. അതും കൂടി ഇട്ട് നന്നായി ഇളക്കുക. ഇനി ഇതിലേയ്ക് 2 സവാള മുറിച് ഇട്ടു കൊടുക്കുക. ആവിശ്യമായ ഉപ്പും ഇട്ടു കൊടുക്കുക.
സവാള വഴറ്റികഴിഞ്ഞാൽ അതിലേക് 6 കശുവണ്ടി ഇട്ട് കൊടുക്കുക. ഇനി ഇതിലേയ്ക് വേണ്ടത് രണ്ട് പഴുത്ത തക്കാളിയാണ് അതും ഇതിലേയ്ക് ഇട്ട് നന്നായി ഇളക്കിയെടുക്കുക. കൂടെ കുറച്ച് കറിവേപ്പില, ഒരു വറ്റൽ മുളക് എന്നിവയും ചേർക്കുക. ഇനി ഇത് ഓഫ് ചെയ്ത് ചൂടൊക്കെ മാറിക്കഴിഞ്ഞാൽ അല്പം വെള്ളം ഒഴിച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇനി മറ്റൊരു പാൻ എടുത്ത് കുറച് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇനി അതിലേക്ക് രണ്ട് ബെ ലീഫ് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് നേരത്തെ അരച്ച അരപ്പ് ഒഴിച്ചു കൊടുക്കുക.
നല്ലപോലെ ഇളക്കിയ ശേഷം ഇതിലേയ്ക് ഒരു സ്പൂൺ മല്ലിപൊടി, 2 സ്പൂൺ മുളക് പൊടി, ചിക്കൻ മസാല ഇട്ട് നല്ലപോലെ ഇളക്കിയെടുക്കുക. ഇനി ഇതിലേയ്ക് നേരത്തെ എടുത്ത് വെച്ച കടല വെള്ളത്തോടുകൂടി തന്നെ ഒഴിച്ചു കൊടുക്കുക. ഒരു അടപ്പ് വെച്ച് 10 മിനുട്ട് നല്ലപോലെ വേവിച്ചെടുക്കുക. ശേഷം അതിലേക് 1 കപ്പ് തേങ്ങ പാൽ ഒഴിച് കൊടുക്കുക. തേങ്ങ പാൽ ചേർത്ത് കഴിഞ്ഞാൽ കുറച്ചു സമയം മാത്രം വേവിക്കാൻ പാടുള്ളു. അതിനാൽ കുറച്ച് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. അവസാനം മല്ലിച്ചപ്പ് ഇട്ടു തീ ഓഫ് ചെയ്യുക.