ഗതാഗത സൗകര്യങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിനുള്ള ദുബൈ എമിറേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണിതെന്നും സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ മെച്ചപ്പെട്ട ഗതാഗത അനുഭവം ഉറപ്പാക്കുന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ദുബൈ ടാക്സി കമ്പനി സിഇഓ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. യാത്രക്കാർക്ക് മുൻകൂറായി ടാക്സി നിരക്കുകൾ അറിയാൻ കഴിയും. കൂടാതെ ടാക്സി കാത്തുള്ള നീണ്ട നിരകൾ ഒഴിവാക്കാനും അതുവഴി സമയം ലാഭിക്കാനും കഴിയുന്നതായിരിക്കും.
ഈ പദ്ധതി ഡിജിറ്റൽ ഗതാഗത സേവനങ്ങളുടെ വികസനത്തിലേക്ക് നയിക്കുമെന്നും ഇതോടെ ദുബൈയുടെ ഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാകുമെന്നും ബോൾട്ട് വൈസ് പ്രസിഡന്റ് ജിജെ കിസ്റ്റമാക്കർ പറഞ്ഞു.
content highlight : no-more-waiting-or-long-lines-for-taxis-in-dubai