UAE

​ഇനി ദുബൈയിൽ ടാക്സിക്കായി കാത്തിരിക്കേണ്ട, ആ​ഗോള റൈഡ് ഹെയ്ലിങ് പ്ലാറ്റ്ഫോം ആയ ബോൾട്ട് 700 എയർപോർട്ട് ടാക്സികൾ കൂടി അവതരിപ്പിച്ചു

ദുബൈ ടാക്സി കമ്പനിയുമായി സഹകരിച്ചാണ് എയർപോർട്ട് ടാക്സികൾ എത്തിക്കുന്നത്.

​ഗതാ​ഗത സൗകര്യങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിനുള്ള ദുബൈ എമിറേറ്റിന്റെ ശ്രമങ്ങളുടെ ഭാ​ഗമായാണിതെന്നും സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ മെച്ചപ്പെട്ട ​ഗതാ​ഗത അനുഭവം ഉറപ്പാക്കുന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ദുബൈ ടാക്സി കമ്പനി സിഇഓ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. യാത്രക്കാർക്ക് മുൻകൂറായി ടാക്സി നിരക്കുകൾ അറിയാൻ കഴിയും. കൂടാതെ ടാക്സി കാത്തുള്ള നീണ്ട നിരകൾ ഒഴിവാക്കാനും അതുവഴി സമയം ലാഭിക്കാനും കഴിയുന്നതായിരിക്കും.

ഈ പദ്ധതി ഡിജിറ്റൽ ​ഗതാ​ഗത സേവനങ്ങളുടെ വികസനത്തിലേക്ക് നയിക്കുമെന്നും ഇതോടെ ദുബൈയുടെ ​ഗതാ​ഗത സംവിധാനം കൂടുതൽ ഫലപ്രദമാകുമെന്നും ബോൾട്ട് വൈസ് പ്രസിഡന്റ് ജിജെ കിസ്റ്റമാക്കർ പറഞ്ഞു.

content highlight : no-more-waiting-or-long-lines-for-taxis-in-dubai