ഈ ചൂടത്ത് അവിൽ മിൽക്ക് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. കുട്ടികൾക്കും തയ്യാറാക്കി നൽകാം രുചികരമായ ഈ അവിൽ മിൽക്ക്.
ചേരുവകൾ
- അവൽ – 1 കപ്പ്
- വെണ്ണ – ഒരു ചെറിയ സ്പൂൺ
- ബദാം – ഒരു വലിയ സ്പൂൺ
- നിലക്കടല – ഒരു വലിയ സ്പൂൺ
- കശുവണ്ടി – ഒരു വലിയ സ്പൂൺ
- പഴം – 3
- പഞ്ചസാര – 3 വലിയ സ്പൂൺ
- പാൽ – അര ലിറ്റർ
- ഐസ്ക്രീം – അലങ്കരിക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
പാനിൽ വെണ്ണ ചൂടാക്കി അവൽ വറുത്ത് മാറ്റി വെയ്ക്കുക. ബദാം, നിലക്കടല, കശുവണ്ടി എന്നിവ വറുത്ത് പൊടിക്കുക. ഒരു ബൗളിൽ പഴം നന്നായി ഉടച്ച് പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഒരു ഗ്ലാസിൽ പഴം മിശ്രിതം ഇട്ട് അതിന് മുകളിൽ വറുത്ത് വെച്ച അവലും ഇട്ട് അതിന് മുകളിൽ പൊടിച്ച് വെച്ച നട്ട്സ് ചേർത്ത് ആവശ്യത്തിന് പാൽ ഒഴിച്ച് ഐസ്ക്രീം ഇട്ട് അലങ്കരിച്ച് കഴിക്കാം.
STORY HIGHLIGHT: avil milk with ice cream