Recipe

നല്ല മൊരിഞ്ഞ കേരള സ്റ്റൈൽ ഉഴുന്ന് വട തയ്യാറാക്കിയാലോ – uzhunnu vada

ചായക്കടയിൽ നിന്ന് വാങ്ങുന്ന പോലെ അത്രയ്ക്കും സ്വാദിഷ്ടമായ ഒരു വിഭവമാണ് ഉഴുന്ന് വട. നാലുമണിക്ക് പലഹാരമായി തയ്യാറാക്കിയെടുക്കാം അസാധ്യ രുചിയിൽ ഉഴുന്ന് വട.

ചേരുവകൾ

  • ഉഴുന്ന് – 1 കപ്പ്
  • സവാള – 1 പൊടിയായി അരിഞ്ഞത്
  • ഇഞ്ചി – ഒരിഞ്ചു കഷ്ണം
  • പച്ചമുളക് – 1 പൊടിയായി അരിഞ്ഞത്
  • അരിപ്പൊടി – 2 വലിയ സ്പൂൺ
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് നന്നായി കഴുകി വെള്ളത്തിൽ രണ്ടു മണിക്കൂർ കുതിർത്തെടുക്കുക. ഇത് നന്നായി അരക്കിച്ചെടുക്കുക വേണമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം. ശേഷം അരച്ച ഉഴുന്നിൽ പൊടിയായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി എന്നിവയും അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി തയ്യാറാക്കി വെച്ച ഉഴുന്ന് മിശ്രിതം ഉരുളകളാക്കി എടുത്ത് നടുക്ക് ഒരു ധ്വരമിട്ട് വറുത്ത് കോരുക.

STORY HIGHLIGHT: uzhunnu vada