ചിക്കൻ: 1 കിലോ
മല്ലി പൊടി: രണ്ട് ടേബിൾ സ്പൂൺ
കുരുമുളക് പൊടി: ഒരു ടീസ്പൂൺ
ചിക്കൻ മസാല: ഒരു ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി: അര ടീസ്പൂൺ
മുളകുപൊടി: ഒന്നേമുക്കാൽ ടേബിൾ സ്പൂൺ
വെളിച്ചെണ്ണ: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
വെളുത്തുള്ളി: പന്ത്രണ്ടു അല്ലി
ഇഞ്ചി: ചെറുതായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ
സവോള: മൂന്ന് എണ്ണം
പച്ചമുളക്: ഒന്ന്
കറി വേപ്പില: മൂന്ന് തണ്ട്
തേങ്ങാപാൽ: ഒന്നാം പാൽ – അര കപ്പ് രണ്ടാം പാൽ – ഒരു കപ്പ്
വറ്റൽ മുളക്: രണ്ട്
ആദ്യം ചിക്കനിലേക്കു മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ ഉപ്പും കൂടി ചേർത്തു
യോജിപ്പിച്ചു നന്നായി ഫ്രൈ ചെയ്തു എടുക്കുക.
ഇനി ഒരു ചൂടായ ചട്ടിയിലേക്കു ഫ്രൈ ചെയ്തു എടുത്ത എണ്ണയിൽ നിന്ന് മൂന്ന് ടേബിൾ സ്പൂൺ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു വഴറ്റുക. ഇതിലേക്ക് സവോളയും രണ്ട് തണ്ട് കറി വേപ്പിലയും ആവശ്യത്തിന് ഉപ്പും പച്ച മുളകും ചേർത്ത് ചെറിയ ഗോൾഡൻ കളർ ആകുന്ന വരെ വഴറ്റുക. തീ കുറച്ചു വെച്ച് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും മല്ലിപൊടിയും ചിക്കൻ മസാലയും കുരുമുളക് പൊടിയും കൂടെ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചിക്കൻ ഇട്ടു കൊടുക്കാം. ഇനി രണ്ടാം തേങ്ങാ പാൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യാം. പത്തു മിനിറ്റ് ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കാം.
ശേഷം ഒന്നാം പാൽ ചേർത്ത് കറി ഒന്നുടെ ചൂടായ ശേഷം തീ ഓഫ് ചെയ്യാം.
ഒരു പാനിൽ രണ്ട് ടീസ്പൂൺ എണ്ണ ഒഴിച്ച് അതിലേക്കു ഉള്ളിയും കറി വേപ്പിലയും വറ്റൽ മുളകും കൂടി താളിച്ചു ചിക്കൻ കറിയിലേക്കു ഒഴിച്ച് കൊടുക്കുക.
വളരെ ടേസ്റ്റി ആയ അടിപൊളി ഫ്രൈഡ് ചിക്കൻ കറി റെഡി.. ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ലാത്തവർ ഒന്ന് ട്രൈ ചെയ്തു നോക്കണേ.