എന്താണ് നിർഗുണ്ടി
നിർഗുണ്ടി, മലയാളത്തിൽ കരിനൊച്ചി എന്നും അറിയപ്പെടുന്ന ഒരു ഔഷധസസ്യമാണ്. ഇതിന് ചെറിയ ഇലകളും പർപ്പിൾ നിറത്തിലുള്ള പൂക്കളുമാണ്. ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഈ സസ്യം സാധാരണയായി കാണപ്പെടുന്നത്. നിർഗുണ്ടിയുടെ ഇലകൾ, തണ്ട്, വേര് എന്നിവ ഔഷധങ്ങളായി ഉപയോഗിക്കുന്നു.
ഗുണങ്ങൾ
ഇതിന് വേദനസംഹാരി, വീക്കം കുറയ്ക്കൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. സന്ധിവേദന, പേശിവലിവ്, തലവേദന, ചെവിവേദന എന്നിവയ്ക്ക് നിർഗുണ്ടി ഉപയോഗിക്കുന്നു. കൂടാതെ, ചർമ്മ രോഗങ്ങൾക്കും ചില ആന്തരിക രോഗങ്ങളുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നു.
പ്രേത്യേകതകൾ
നിർഗുണ്ടിയിൽ നിന്നും നിർമിക്കുന്ന എണ്ണയും മരുന്നുകളും ലഭ്യമാണ്. ബംഗാൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണിത്. ഇതിനെ പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കി കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാറുണ്ട് .