ചേരുവകൾ
ചിക്കൻ ലെഗ്പീസ്- 10 എണ്ണം
ഉള്ളി-2 എണ്ണം
ഇൻജി, വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
കാപ്സികം- ഒരെണ്ണം
ചില്ലി സോസ് -അര ടീസ്പൂൺ
സോയോ സോസ് -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിനു
ജീരകം പൊടിച്ചത് – അര ടീസ്പൂൺ
ഗരം മസാല -അര സ്പൂൺ
കറിവേപ്പില -ഒരൽപം
സ്പ്രിംഗ് ഒനിയൻ -ഒരല്പ്പം
വെളിച്ചെണ്ണ ആവശ്യത്തിനു
ആദ്യം ലെഗ്പീസിനെ ലോലിപോപ്പ് പോലെ മുറിച്ചെടുക്കുക ശേഷം ഇതിലോട്ട് ഒരൽപം മഞ്ഞൾ പൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് മിക്സാക്കി അര മണിക്കൂർ മാറ്റി വെക്കുക
ഇനി ഇതിനെ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക ഈ വെളിച്ചെണ്ണയിൽ തന്നെ ഉള്ളി വയറ്റി ഇൻജി വെളുത്തുള്ളി പേസ്റ്റ് കാപ്സികം കറിവേപ്പില ചേർത് വയറ്റിയിട്ട് ജീരകം ഗരം മസാല ചേർത്ട്ട് പൊരിച്ചു വെച്ച ലോലിപോപ്പും സോസുകളും ഉപ്പും ചേർത് ഒന്നടച്ചു വെക്കണം ലാസ്റ്റ് സ്പ്രിംഗ് ഒനിയനും ചേർത്തു വിളമ്പുക.