Kerala

സിനിമയെ സിനിമയായി കാണണം, വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങൾ: രാജീവ് ചന്ദ്രശഖേര്‍

എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖേര്‍. സിനിമയെ സിനിമയായി കാണണം എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്. അത് തന്നെയാണ് തന്റെയും അഭിപ്രായം. സിനിമയെ സിനിമയായി കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നതിനെ പറ്റി തനിക്ക് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അത് അവരോട് ചോദിക്കണം. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. ഇക്കാര്യങ്ങളൊന്നും തന്നോട് ചോദിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Latest News