ഹാഷിഷും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കാസർഗോഡ് തളങ്കരയിൽ വെച്ചാണ് അഷ്കർ അലി ബി (36) 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
മയക്കുമരുന്ന് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ എക്സൈസ് ഇന്റലിജൻസ് ടീമിന്റെ മാസങ്ങളോളം നീണ്ട നിരീക്ഷണത്തിലായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒടുവിൽ കാസർകോഡ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്.ജെയും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് അഷ്കർ അലി വലയിലായത്.