Kerala

കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച; മൂല്യനിര്‍ണയത്തിനു കൊണ്ടുപോയ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തക്കടലാസുകള്‍ നഷ്ടപ്പെടുത്തി അധ്യാപകന്‍

കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ ഗുരുതര വീഴ്ച. ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്‍റെ വിശദീകരണം.

പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകൻ സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.

എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പേപ്പര്‍ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. 2024 മെയില്‍ നടന്ന അവസാന സെമസ്റ്റര്‍ പ്രോജക്ട് ഫിനാന്‍സ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള അഞ്ചു കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.

ഉത്തരക്കടലാസ് നഷ്ടമായതിന്റെ പേരില്‍ ആ വിഷയത്തിന്റെ പരീക്ഷ വീണ്ടും എഴുതണമെന്ന് സൂചിപ്പിച്ച ഇ മെയില്‍ സന്ദേശം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു.

Latest News