Kerala

സ്വര്‍ണ്ണ തരികള്‍ അടങ്ങിയ മണ്ണ് നല്‍കാമെന്ന പേരില്‍ തട്ടിപ്പ്‌; പ്രതികള്‍ പിടിയില്‍

സ്വര്‍ണ്ണ തരികള്‍ അടങ്ങിയ മണ്ണ് നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. ഗുജറാത്ത്, സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ്, വിപുള്‍ മഞ്ചി, ധര്‍മ്മേഷ്, കൃപേഷ് എന്നിവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. അരക്കോടിയോളം രൂപയാണ് സ്വര്‍ണ്ണ പണിക്കാരായ തമിഴ്‌നാട് സ്വദേശികളില്‍ നിന്നും ഉത്തരേന്ത്യന്‍ സംഘം തട്ടിയത്.

പാലാരിവട്ടം നോര്‍ത്ത് ജനത റോഡിലെ വാടക കെട്ടിടം കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ആഭരണ നിര്‍മാണ ശാലയില്‍ നിന്നുള്ള 500 ചാക്ക് മണ്ണ് കൈവശം ഉണ്ടെന്ന് പറഞ്ഞ് ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ ആഭരണ നിര്‍മാണ സംഘവുമായി ബന്ധപ്പെട്ടത്. ദ്രവരൂപത്തിലുള്ള സ്വര്‍ണ്ണം ചേര്‍ത്ത അഞ്ച് കിലോ മണ്ണിന്റെ സാമ്പിള്‍ തട്ടിപ്പുകാര്‍ക്ക് വിറ്റതോടെയാണ് സ്വര്‍ണ്ണപ്പണിക്കാര്‍ കെണിയില്‍പ്പെട്ടത്.