Kerala

നാരങ്ങാനത്ത് ജോലി ചെയ്യാൻ ബുദ്ധിമുട്ടില്ല; പക്ഷെ, കൊല്ലാൻ ആരും വരില്ലെന്ന് സിപിഐഎം ഉറപ്പ് നൽകണമെന്ന് വില്ലേജ് ഓഫീസർ | Pathanamthitta

പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസറായി ജോലി ചെയ്യാൻ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും കൊല്ലാനും വെട്ടാനും കുത്താനും ആരും വരില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകണമെന്നും ജോസഫ്. ഫോണിൽ ഭീഷണി വരുന്നുവെന്ന് കാണിച്ച് ആറന്മുള പൊലീസിൽ ജോസഫ് പരാതി നൽകിയിരുന്നു.  രണ്ടാമത് വന്ന ഫോൺ കോൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് വില്ലേജ് ഓഫീസറുടെ ആവശ്യം.

എന്നാൽ ഈ പരാതിയിൽ മാത്രം നടപടിയെടുക്കാനാകില്ലെന്നാണ് പൊലീസ് വില്ലേജ് ഓഫീസറെ അറിയിച്ചത്. രണ്ടാഴ്ചത്തേക്ക് കൂടി അവധി നീട്ടാൻ ജോസഫ് അപേക്ഷ നൽകിയിട്ടുണ്ട്. നേരത്തെ രണ്ട് ദിവസത്തെ അവധി അപേക്ഷയായിരുന്നു വില്ലേജ് ഓഫീസർ നൽകിയിരുന്നത്. അത് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ നീട്ടിക്കിട്ടാൻ വീണ്ടും അപേക്ഷ നൽകി.