തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ എംബിഎ മൂന്നാം സെമസ്റ്റർ ഉത്തര പേപ്പർ നഷ്ടമായത് പാലക്കാട് നിന്നെന്ന് സ്ഥിരീകരിച്ച് അധ്യാപകൻ. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് ഉൾപ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായതെന്ന് അധ്യാപകൻ പറഞ്ഞു.
ഗസ്റ്റ് അധ്യാപകനായ ഇയാൾ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ട് 10 കിലോമീറ്റർ ആകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. സർവകലാശാലയെ വിഷയം അറിയിച്ചതാണെന്നും അധ്യപകൻ പറഞ്ഞു. ‘ഉത്തരപേപ്പർ നഷ്ടപ്പെട്ടത് സംബന്ധിച്ച് ജനുവരി 14-ന് പൊലീസിൽ പരാതി നൽകി. ജനുവരി 15-ന് യൂണിവേഴ്സിറ്റിയിൽ എത്തി വിശദീകരിച്ചു’വെന്നും അധ്യാപകൻ പറഞ്ഞു.