Recipe

നാവിൽ വെള്ളമൂറും നല്ല എരിവും പുളിയും ഉള്ള അച്ചാർ ഉണ്ടാക്കാം

നല്ല എരിവും, പുളിയും ഉള്ള അച്ചാര്‍ വീടുകളില്‍ ഉണ്ടാക്കാം. വെളുത്തുള്ളിയും, പച്ചമുളകും കൊണ്ടോരു രുചിയുള്ള അച്ചാര്‍.

ചേരുവകള്‍

തൊലികളഞ്ഞ വെളുത്തുള്ളി കഴുകി ഉണക്കിയത് – 500 ഗ്രാം
പച്ചമുളക് മുളക് ഞെട്ടോടു കൂടിയത് – ഒരു പിടി
ഇഞ്ചി പൊടിയായി അരിഞ്ഞത് – 30 ഗ്രാം
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞള്‍ പൊടി – 5 ഗ്രാം
കാശ്മീരി മുളക് പൊടി – 30ഗ്രാം
വറുത്തുപൊടിച്ച ഉലുവ പൊടി -10 ഗ്രാം
കടുക് ചതച്ചത് – 4ഗ്രാം
കായം പൊടി – ഗ്രാം
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 50 ഗ്രാം
നല്ലെണ്ണ – 100 മില്ലി
കടുക് – 5 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. അതിലേക്കു കറിവേപ്പിലയും ഇഞ്ചിയുംവെളുത്തുള്ളിയും ചേര്‍ത്ത് 5 മിനുട്ടു നന്നായി വഴറ്റുക. വെളുത്തുളളി ഒരല്‍പം മൂത്തുവരുമ്പോള്‍ പച്ചമുളകും,മുളക് പൊടിയും മഞ്ഞളും, ഉലുവാപ്പൊടിയും, കടുക് ചതച്ചതും, കായവും, ഉപ്പും ചേര്‍ത്ത്
ചെറിയ തീയില്‍ നന്നായി വഴറ്റി എല്ലാ ചേരുവകളും യോജിപ്പിച്ചു 2 -3 മിനിറ്റ് പാകം ചെയ്തു മാറ്റിവെയ്ക്കുക. അതിലേക്കു വിനാഗിരി ചേര്‍ത്ത് തണുത്തതിനു ശേഷം ഒട്ടും നനവില്ലാത്ത ഒരു കുപ്പിയില്‍ അടച്ചു വെക്കാം.