Kerala

കൊച്ചിയില്‍ പൊലീസിന് നേരെ മദ്യപന്റെ ആക്രമണം | Police attack

കൊച്ചി: കൊച്ചിയില്‍ പൊലീസിന് നേരെ മദ്യപന്റെ ആക്രമണം. ബംഗാള്‍ സ്വദേശി തപനെ കസ്റ്റഡിയിലെടുത്തു. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ഷിബു ലാല്‍, ലിന്റോ ഏലിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ തപനെ പിടികൂടാന്‍ എത്തിയപ്പോള്‍ പൊലീസുകാരെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വൈറ്റില പാലത്തിനോട് ചേര്‍ന്നാണ് തപന്‍ താമസിച്ചുവരുന്നത്. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ തപന്‍ പ്രദേശവാസികള്‍ക്കെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ കടവന്ത്ര പൊലീസിനെ അറിയിച്ചു. പൊലീസെത്തി തപനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടെയാണ് കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചത്.