സനാ: വധശിക്ഷ നടപ്പാക്കാനുള്ള തിയതി നിശ്ചയിച്ചെന്ന് യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ സന്ദേശം. ആക്ഷൻ കൗൺസിൽ അംഗത്തിനാണ് നിമിഷ പ്രിയയുടെ സന്ദേശം ലഭിച്ചത്.
വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് വനിതാ അഭിഭാഷക നിമിഷ പ്രിയയെ അറിയിച്ചു. യമനിലെ ജയിലേക്ക് ഫോൺ ചെയ്താണ് അഭിഭാഷക വിവരം അറിയിച്ചത്. പെരുന്നാളിന് ശേഷം വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ ആശങ്ക.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്‌ക്കെതിരേയുള്ള കേസ്.