തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് നഷ്ടപെട്ടതിൽ പോലീസിൽ പരാതി നൽകി സർവകലാശാല രജിസ്ട്രാർ.
അധ്യാപകന് എതിരെ കർശന നടപടി ഉണ്ടാകുമെന്നും വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതാമെന്നും സർവകലാശാല അറിയിച്ചു. കേരള സർവകലാശാലയിൽ മൂല്യനിർണയത്തിനായി കൊണ്ടുപോയ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് അധ്യാപകൻ നഷ്ടപ്പെടുത്തിയത്.
2024 മെയിൽ നടന്ന അവസാന സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനുശേഷം പരീക്ഷാ പേപ്പറുകൾ നഷ്ടമായി എന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം.