India

ഭാര്യയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ശുചിമുറിയിൽ ഉപേക്ഷിച്ച സംഭവം; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു – husband kills wife bengaluru

രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി ശുചിമുറിയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് രാകേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫിനോയിൽ കുടിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഹുളിമാവിലെ ദൊട്ട കമ്മനഹള്ളിയിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് മഹാരാഷ്ട്ര സ്വദേശി ഗൗരി അനിൽ സംബേകറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൂനെ സ്വദേശിയായ രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഫോൺ ട്രാക്ക് ചെയ്താണ് രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഐടി മാനേജറായ രാകേഷിന്റെ ജോലി ആവശ്യത്തെ തുടർന്ന് രണ്ടു മാസം മുൻപാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്.

എന്നാൽ കൊലപാതകത്തിനു ശേഷം രാത്രി മുഴുവൻ ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്നു സംസാരിച്ചുവെന്ന് രാകേഷ് പോലീസിനോട് പറഞ്ഞു. സ്വകാര്യ കമ്പനിയിലെ സീനിയർ പ്രോജക്ട് മാനേജരായ രാകേഷ് വീട്ടിൽ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. ബിരുദധാരിയായ ഗൗരി ജോലിക്കായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ജോലി ലഭിക്കാത്തതിനു രാകേഷിനെ കുറ്റപ്പെടുത്തുകയും മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുടെ കാരണം ഇതായിരുന്നു എന്ന് പോലീസ് പറഞ്ഞു.

STORY HIGHLIGHT: husband kills wife bengaluru