എറണാകുളം നോര്‍ത്ത് പറവൂരിൽ നാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകി കുട്ടിയുടെ അമ്മ. കുട്ടിയുടെ പിതാവിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പെരുവാരത്തെ ഇവരുടെ വീട്ടിലെത്തി ഒരു സംഘമാളുകള്‍ കുട്ടിയുടെ മുത്തശ്ശിയെ അക്രമിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടി താമസിച്ചിരുന്നത്. കുടുംബപ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് നിഗമനം. കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയാണ്.
കുട്ടിയുടെ അമ്മ വിദേശത്താണുള്ളത്. അക്രമികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ മുത്തശ്ശി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പെൺകുട്ടിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
STORY HIGHLIGHT: child kidnapped in kochi