തുർക്കിയിൽനിന്നുള്ള വിദ്യാർഥിയുടെ വിസ റദ്ദാക്കിയതിൽ പ്രതികരണവുമായി യു.എസ്. സ്റ്റുഡന്റ്സ് വിസ നൽകുന്നത് പഠിക്കാനാണെന്നും അല്ലാതെ സാമൂഹിക പ്രവർത്തനത്തിനല്ലെന്നും. വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾ വിസാനിബന്ധനകൾ പാലിക്കണമെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
അമേരിക്ക വിസ നൽകുന്നത് പഠിക്കാനും ബിരുദം നേടാനുമാണ്. നമ്മുടെ സർവ്വകലാശാലകളെ കീറിമുറിക്കുന്ന സാമൂഹിക പ്രവർത്തനത്തിനല്ല. അതിനാൽ അവരുടെ വിസ റദ്ദാക്കേണ്ടി വന്നു. മാർക്കോ റൂബിയോ പറഞ്ഞു.
ടഫ്റ്റ്സ് സർവകലാശാലയിലെ പിഎച്ച്.ഡി വിദ്യാർഥിയായ റുമേയ ഓസ്ടർക്കിന്റെ വിസയാണ് റദ്ദാക്കിയത്. ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് തുർക്കിയിൽനിന്നുള്ള റുമേയയെ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കൻ ഭരണകൂടം. എന്നാൽ വിദ്യാർഥിയെ നാടുകടത്താനുള്ള ഈ തീരുമാനത്തെ ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
STORY HIGHLIGHT: foreign students visa pro hamas allegation