കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം. മൂല്യനിര്‍ണായത്തിനായി കൊണ്ടുപോയ അധ്യാപകനെതിരെ കർശന നടപടി എടുക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസലർ. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകാനും വകുപ്പുതല നടപടിയെടുക്കാനും സർവകലാശാല സിൻഡിക്കറ്റ് റജിസ്ട്രാറെ ചുമതലപ്പെടുത്തി. കൂടാതെ സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു.
എന്നാൽ മൂല്യനിർണയം പൂർത്തിയായ ശേഷമാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതെന്ന് അധ്യാപകൻ പറയുന്നത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതെന്നും. റോഡിൽ പരിശോധന നടത്തിയെങ്കിലും ഇതു കണ്ടെത്താൻ കഴിഞ്ഞില്ലെന്നും. വിവരം ധരിപ്പിച്ചുകൊണ്ട് സമീപത്തെ കടകളിൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയിരുന്നുവെന്നും. കൂടാതെ ലഭിക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകിയെന്നും അധ്യാപകൻ പറയുന്നു.
ഡിസംബറിൽ തന്നെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിവരം സർവകലാശാല അറിഞ്ഞിരുന്നെങ്കിലും വിഷയത്തെ ലളിതമായാണ് കൈകാര്യം ചെയ്തതെന്നു വിദ്യാർഥികൾ ആരോപിക്കുന്നു. പത്തു മാസം മുൻപു നടന്ന ഫിനാൻസ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് വിഷയത്തിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്.
STORY HIGHLIGHT: mba answer sheets missing