പാലക്കാട് കൊല്ലങ്കോട് അമ്മയും മകനും കുളത്തിൽ മരിച്ചനിലയിൽ. നെന്മേനി സ്വദേശി ബിന്ദു, മകൻ സനോജ് എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുണി അലക്കാനും കുളിക്കാനുമായി പോയ ഇവരിൽ ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വീഴുകയായിരുന്നു എന്നാണ് അഗ്നിരക്ഷാസേനയും പോലീസും നൽകുന്ന വിവരം.
കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കുളത്തിൽ കുളിക്കാൻ പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
STORY HIGHLIGHT: mother and son drown