പാലുൽപ്പന്നങ്ങളിൽ പുരാതന കാലം മുതൽക്കേ ഇടം പിടിച്ച ഒന്നാണ് ചീസ് അഥവാ പാൽക്കട്ടി. എന്നാൽ ചീസ് കൊണ്ട് രുചികരമായ ഒരു ചപ്പാത്തി നിമിഷ നേരം കൊണ്ട് തയ്യാറാക്കിയാലോ.
ചേരുവകൾ
ആട്ടപ്പൊടി – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ചീസ് ഗ്രേറ്റ് ചെയ്തത് – 30 ഗ്രാം
തയ്യാറാക്കുന്ന വിധം
ആട്ടപ്പൊടി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തു കുഴച്ച് ചെറിയ ബോളുകൾ ആക്കിയെടുക്കുക. ശേഷം ചപ്പാത്തി പരത്തിയെടുക്കുക. പരത്തിയ ചപ്പാത്തിയുടെ നടുവിലായി രണ്ട് ടേബിൾസ്പൂൺ ഗ്രേറ്റ് ചെയ്ത് ചീസ് വെച്ച ശേഷം മടക്കി വീണ്ടും ഒന്നുകൂടി പരത്തിയെടുക്കുക. തവയിലിട്ട് ചെറുതീയിൽ രണ്ടുവശവും വെന്തുവരുന്നത് വരെ ചുട്ട് എടുക്കുക.
STORY HIGHLIGHT: cheese stuffed chapati