ചേരുവകൾ :
ചൈനാഗ്രാസ്സ് -10 gm
പാൽ -1/2 ലിറ്റർ
പഞ്ചസാര -1/4 കപ്പ്
കൊണ്ടെൻസ്ഡ് മിൽക്ക് -1/4 കപ്പ്
വാനില എസ്സൻസ് -1 ടീസ്പൂൺ
ബ്രഡ് -3
തേങ്ങ -1 കപ്പ്
ഉണ്ടാക്കുന്ന വിധം :
10 മിനിറ്റ് ഒരു കപ്പ് വെള്ളത്തിൽ സോക്ക് ചെയ്തെടുത്തിട്ടുള്ള ചൈന ഗ്രാസ് ഒരു പാനിലിട്ടിട്ട് മെൽറ്റ് ആവാൻ വേണ്ടിയിട്ട് ഒരു സ്റ്റോവിൽ വയ്ക്കുക അതേസമയം തന്നെ അര ലിറ്റർ പാലും തിളപ്പിക്കാൻ ആയിട്ട് വെക്കുക രണ്ടിനും ഒരേ ചൂടാവാൻ പ്രത്യേകം ശ്രദ്ധിക്കണം പാലിലേക്ക് പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്തിട്ട് നന്നായിട്ടൊന്ന് മിക്സ് ചെയ്യുക ചൈന ഗ്രാസ് മെൽറ്റായി വന്നശേഷം പാൽ തിളച്ചതിനു ശേഷം ഫ്ലെയിം ഓഫ് ചെയ്തതിനു ശേഷം വേണം ചൈനാഗ്രാസ് പാലിലേക്ക് ഒഴിച്ചു കൊടുക്കാൻ പിന്നെ അതിലേക്ക് വാനില എസ്സൻസും ബെഡ് പൊടിച്ചതും കൂടി ചേർത്ത് നന്നായിട്ടങ്ങ് മിക്സ് ചെയ്തെടുക്കുക എന്നിട്ട് ഏത് പാനിലാണ് നമ്മൾ പുഡിങ് സെറ്റ് ചെയ്ത് എടുക്കുന്നത് ആ ഒരു ട്രേയിലേക്ക് ഒഴിച്ചു കൊടുക്കുക ഡെക്കറേഷൻ വേണ്ടിയിട്ട് ചിരവിയ തേങ്ങ മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക ശേഷം നോൺസ്റ്റിക് പാനിലേക്ക് ഇട്ടിട്ട് നന്നായിട്ട് ബ്രൗൺ കളർ ആകുന്നവരെ ചെറിയ തീയിലിട്ട് റോസ്റ്റ് ചെയ്തെടുക്കുക
7. മിനിമം നാലു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വച്ച് നന്നായിട്ട് തണുപ്പിച്ചെടുത്ത ശേഷം അതിനു മുകളിലായിട്ട് ചിരിവ്യ തേങ്ങ വെച്ചിട്ട് റെഡിയാക്കി എടുത്തിട്ടുള്ള മിക്സ് വെച്ചിട്ട് ഡെക്കറേറ്റ് ചെയ്ത് നമുക്ക് സെർവ് ചെയ്യാം