ആവശ്യമുള്ള സാധനങ്ങള്‍
കടച്ചക്ക / മൂക്കാത്ത ചക്ക ഒരു ചെറിയ കഷണം
കടലമാവ് 2 ടേബിള്‍ സ്പൂണ്‍
അരിപൊടി ഒരു ടേബിള്‍ സ്പൂണ്‍
മുളക് പൊടി ഒരു സ്പൂണ്‍
എണ്ണ ആവശ്യത്തിനു
കായപൊടി ഒരു നുള്ള്
ഉപ്പു ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ചക്കയുടെ മുള്ളുള്ള ഭാഗം ചെത്തി കളയുക . എന്നിട്ട് ചെറുതായി മുറിച്ചു എടുക്കുക . ഇത് കുറച്ചു വെള്ളാത്തില്‍ അല്പം ഉപ്പു ഇട്ടു പത്തു മിനുറ്റ് വേവിച്ചു എടുക്കുക . വെള്ളം വാര്‍ത്തു കളഞ്ഞു ഇതില്‍ അരിപൊടി, കടലമാവ്, മുളകുപൊടി, ഉപ്പു, കായപോടി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക . അല്ലെകില്‍ മാവു കുഴച്ചു ഈ കഷ്ണങ്ങള്‍ അതില്‍ മുക്കി എടുക്കുക . ഇത് ഒരു പാനില്‍ എണ്ണ ചെറുതീയില്‍ ചൂടാക്കി രണ്ടു വശവും നന്നായി മൊരിച്ച് എടുക്കുക