Recipe

പഴയ കാല പലഹാരമായ കായ്കുംസ് ഉണ്ടാക്കിയാലോ

ചേരുവകൾ:

നേന്ത്രപ്പഴം -1
നെയ്യ് -1 ടേബിൾസ്പൂൺ
മുട്ട-3
ഉപ്പ്-2 നുള്ള്
പഞ്ചസാര-1/2 കപ്പ്
മൈദ-3/4 കപ്പ്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം :

1. നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുത്തു ,ഒരു പാൻ സ്റ്റോവിൽ വെച്ചു ചൂടായ ശേഷം നെയ്യൊഴിച്ചു അതിലേക്ക് നേന്ത്രപ്പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കുക .
2. ⁠ഇനി ഉണങ്ങിയ ഒരു ബൗൾ എടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക ,രണ്ട് നുള്ള് ഉപ്പുംചേർത്ത് ബീറ്റ് ചെയ്തെടുക്കുക
3. ⁠പഞ്ചസാര ഇടക്കിടക്ക് ചേർത്ത് ബീറ്റ് ചെയ്ത് നല്ലവണ്ണം പതഞ്ഞു പൊങ്ങി വരുന്ന വരെ ബീറ്റ് ചെയ്യുക
4. ⁠അതിലേക്ക് ഏലക്ക പൊടി ചേർത്ത് മിക്സ് ചെയ്യുക
5. ⁠മൈദ ഇടയ്ക്കിടെ ചേർത്ത് മെല്ലെ മിക്സ് ചെയ്യുക
6. ⁠അവസാനമായി വഴറ്റി വെച്ചിട്ടുള്ള നേന്ത്രപ്പഴവും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക
7. ⁠ബാറ്റർ 7 ഇഞ്ച് പാനിൽ ഒഴിച്ചു 10 മിനുട്ട് പ്രീഹീറ്റാക്കിയ ഓവനിലോ ഗ്യാസ്‌ടോപ്പിലോ വെച്ചു 30 മിനുട്ട് bake ചെയ്തെടുത്താൽ സംഭവം റെഡി മുക്കാൽ ഭാഗം bake ആയി വരുമ്പോൾ മുകളിൽ വേണമെങ്കിൽ ഭംഗിക്ക് വേണ്ടി അണ്ടിപ്പരിപ്പോക്കെ വെച്ചു ഡെക്കറേറ്റ് ചെയ്യാം ചൂടാറിയ ശേഷം കട്ട് ചെയ്ത് കഴിക്കാം