ഉത്തര്‍ഖണ്ഡിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള പിത്തോറഗാര്‍ഹ് ജില്ലയിലാണ് ധാര്‍ച്ചൂള ടൗണ്‍ സ്ഥിതി ചെയ്യുന്നത് . ധാര്‍, ചൂള എന്നീ ഹിന്ദിവാക്കുകളില്‍ നിന്നാണ് ധാര്‍ച്ചൂളക്ക് ഈ പേര് വന്നത്. ധാര്‍ എന്നാല്‍ പര്‍വ്വതം എന്നും ചൂള എന്നാല്‍ നെരുപ്പോട് എന്നുമാണ് അര്‍ത്ഥം. കുന്നിന്‍ പ്രദേശത്തുള്ള നഗരത്തിന്റെ ആകൃതികൊണ്ടാണ് ഈ പേര്‍വന്നത്. പിത്തോഗാര്‍ഹ് ടൗണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം പര്‍വ്വതങ്ങളാല്‍ വലയം ചെയ്യപ്പെട്ട ഒന്നാണ്. മഞ്ഞുപുതച്ച പാഞ്ച്ചുളി ഈ സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ജോഹര്‍ താഴ്വരയില്‍ നിന്ന് മറയ്ക്കുന്നു. ഇവിടെ കുറച്ച് സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് മാനസസരോവരമാണ്.
മാനസസസരോവര്‍ എന്ന ശുദ്ധജലതടാകം ടിബറ്റിന്റെ ഭാഗമാണ്. ഹിന്ദുമതത്തിലും, ബുദ്ധമതത്തിലും മാനസസരോവരത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഈ തടാകത്തിലെ ജലം മനുഷ്യന്റെ പാപങ്ങള്‍ മോചിപ്പിച്ച് മോക്ഷപ്രാപ്തി നല്കുമെന്നാണ് വിശ്വാസം. ബുദ്ധമത വിശ്വാസത്തിലെ അനാവതപ്ത എന്ന പുണ്യതടാകം ഇതാണെന്നാണ് കരുതപ്പെടുന്നത്. മാനസ സരോവരത്തിന് സമീപത്തായി ഏതാനും സന്യാസമഠങ്ങളുണ്ട്. ഇവയില്‍ പ്രധാനം ചെങ്കുത്തായ ഒരു മലയിലുള്ള ചിയു ഗോംപ മഠമാണ്.
ഈ തടാകം ബ്രഹ്മപുത്ര, കര്‍ണാലി, ഇന്‍ഡസ്, സത്ലജ് എന്നിവയുടെ ഉറവിടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാനസസരോവരത്തിന് പടിഞ്ഞാറായി രക്ഷാസ്ഥല്‍ എന്ന തടാകം സ്ഥിതിചെയ്യുന്നു. ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന കാളി നദിയിലെ ചങ്ങാടയാത്ര സഞ്ചാരികള്‍ക്ക് ആഹ്ലാദം പകരുന്ന ഒന്നാണ്. ഈ നദിക്ക് കുറുകെ പണിത ചിര്‍കില ഡാമിനടുത്തായി മറ്റൊരു തടാകവും ആളുകള്‍ ഏറെ സന്ദര്‍ശിക്കുന്ന ഇടമാണ്. ധാര്‍ച്ചൂള സന്ദര്‍ശിക്കുന്നവര്‍ക്ക് ഓം പര്‍വ്വതം, ആദികൈലാസം, ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി, ഇന്ത്യ ചൈന അതിര്‍ത്തി, നാരായണ്‍ ആശ്രമം എന്നിവയും സന്ദര്‍ശിക്കാനാവും. ധാര്‍ച്ചൂള സന്ദര്‍ശിക്കുന്നവര്‍ക്ക് പാന്ത്നഗര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയില്‍ എത്തിച്ചേരാം. ഈ എയര്‍പോര്‍ട്ടില്‍ നിന്ന് ന്യുഡെല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ദിവസവും സര്‍വ്വീസുണ്ട്. ട്രെയിന്‍മാര്‍ഗ്ഗമാണെങ്കില്‍ തനക്പൂരാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. പിത്തോഗാര്‍ഹില്‍ നിന്ന് ധാര്‍ച്ചൂളയിലേക്ക് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
STORY HIGHLIGHTS : A hidden gem among the mountains, What is the secret of Dharchula