പ്രകൃതിയുടെ മടിത്തട്ട് കണ്ടിട്ടുണ്ടോ… കാണണമെങ്കിൽ ദോഡയിലേക്ക് പോയാൽ മതി. ജമ്മു കാശ്മീരിലെ ദോഡ ജില്ലയുടെ ആസ്ഥാനമാണ് ദോഡ നഗരം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1107 മീറ്റര്‍ ഉയരത്തിലാണ് ഇത്. ഉധംപൂ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം 1948 ല്‍ പ്രത്യേക ജില്ലയായി. ദീഡ എന്ന വാക്കില്‍നിന്നുമാണ് ഈ സ്ഥലത്തിന് ദോഡ എന്ന പേര്‍ ലഭിച്ചത്. പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ദോഡ. ചിന്താ വാലി, ബഡേര്‍വ, സിയോജ് മിഡോ, ഭാല്‍ പാദ്രി തുടങ്ങിയവയാണ് ദോഡയിലെ പ്രസിദ്ധമായ ആകര്‍ഷണങ്ങള്‍. കൈലാസ് യാത്രയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ബഡേര്‍വ്വ.
ബഡേര്‍വ്വയിലാണ് സമുദ്രനിരപ്പില്‍ നിന്നും 6500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചിന്താ വാലി. ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളായ ത്രിസന്ധ്യ ദേവലായം, ബസാക് നാഗ്, സാര്‍തല്‍ ദേവീക്ഷേത്രം, വാസുകി നാഗ് ക്ഷേത്രങ്ങള്‍, ലിംഗ്വേശ്വര്‍ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ ദോഡയില്‍ സ്ഥിതിചെയ്യുന്നു. റോഡ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലൂടെ ദോഡയില്‍ എത്തിച്ചേരാം. 231 കിലോമീറ്റര്‍ ദൂരമുണ്ട് അടുത്ത വിമാനത്താവളമായ ശ്രീനഗറിലേക്ക്.
ശ്രീനഗര്‍ തന്നെയാണ് സമീപ റെയില്‍വേ സ്റ്റേഷനും. സര്‍ക്കാരിന്റേതും പ്രൈവറ്റുമായ എസി, ഡീലക്‌സ് ബസ്സുകള്‍ ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്. വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെ വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്നത്. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുളള മാസങ്ങളാണ് ദോഡ സന്ദര്‍ശനത്തിന് അനുയോജ്യം.
STORY HIGHLIGHTS : The beautiful city of Doda in Jammu and Kashmir