പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാക്കിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡെൻ്റൽ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്. മാർച്ച് 24നാണ് സംഭവം. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ ആശുപത്രിയിൽ എത്തിയ 21കാരിയായ യുവതിക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഡ്രില്ലർ നാക്കിൽ തട്ടി നാവിൻ്റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു. പരുക്ക് സാരമുള്ളതാണ്. പിന്നാലെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
content highlight : woman-injured-while-dental-treatment-at-palakkad