Recipe

പൊള്ളുന്ന ചൂടിൽ ആശ്വാസമായൊരു പച്ച മാങ്ങ ജ്യൂസ് ആയാലോ – raw mango juice

ഈ ചൂടത്ത് ഉള്ളൊന്ന് തണുപ്പിക്കാം പച്ച മാങ്ങ കൊണ്ട്. വീട്ടിൽതന്നെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു പച്ച മാങ്ങ ജ്യൂസ്.

ചേരുവകൾ

  • പച്ചമാങ്ങ – 1
  • പുതിനയില – 6 എണ്ണം
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • തണുത്ത വെള്ളം – 2 കപ്പ്
  • ബേസിൽ സീഡ്‌സ് – ½ ടീസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്
  • ഐസ് ക്യൂബ്സ്

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങാ കഷ്ണങ്ങൾ, പുതിനയില, ഇഞ്ചി, പഞ്ചസാര, കുറച്ചു വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ജ്യൂസിലേക്കു കുറച്ച് ഐസ് ക്യുബ്സ്, ബാക്കി തണുത്ത വെള്ളം എന്നിവ കൂടി ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ശേഷം ഇവയെല്ലാം അരിച്ചെടുക്കാം. ഗ്ലാസുകളിൽ ഓരോ ടീസ്പൂൺ ബേസിൽ സീഡ്‌സ്, ഐസ്ക്യൂബ്സ് എന്നിവ ചേർത്ത് അതിനു മുകളിലേക്കു മാങ്ങാ ജ്യൂസ് ഒഴിച്ച് ഉപയോഗിക്കുക.

STORY HIGHLIGHT: raw mango juice