Travel

ഇത് ദൈവങ്ങളുടെ മല; പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ഗിര്‍നര്‍ | Girnar, which embodies the full beauty of nature

ഗിര്‍നര്‍ മലനിരകള്‍ സന്ദര്‍ശിക്കാനത്തെുന്നവര്‍ ഈ ഉദ്യാനവും കാണേണ്ടതാണ്.

പ്രകൃതിയുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ദൈവങ്ങളുടെ മല അതാണ് ഗിര്‍നര്‍. ഹിന്ദു – ജൈന മതങ്ങള്‍ക്ക് ഒരുപോലെ പ്രധാനവും വിശുദ്ധവുമായ കേന്ദ്രമാണ് ഗുജറാത്തിലെ ഗിര്‍നര്‍. ഗിര്‍നര്‍ ഹില്‍സ് എന്ന പേരിലറിയപ്പെടുന്ന പര്‍വതപ്രദേശമാണ് ഗിര്‍നര്‍. വേദങ്ങളിലും ഇന്‍ഡസ് താഴ്വര സംസ്കാരത്തിന്റെ തെളിവുകളായി ലഭിച്ചിട്ടുള്ള താളിയോലകളിലും ഗിര്‍നറിനെ വിശുദ്ധസ്ഥലമായി പ്രതിപാദിച്ചിട്ടുണ്ട്. ഗിര്‍നര്‍ പ്രദേശത്തെ അഞ്ച് കൊടുമുടികളിലായി നിരവധി ഹിന്ദു-ജൈന ക്ഷേത്രങ്ങളുണ്ട്. ആയിരക്കണക്കിന് പടികള്‍ ചവിട്ടിക്കടന്നാണ് തീര്‍ഥാടകര്‍ ഈ അമ്പലങ്ങളിലത്തെുന്നത്. തീര്‍ഥങ്കര നേമിനാഥ് ക്ഷേത്രം, മല്ലിനാഥ് ക്ഷേത്രം, റിഷഭ്ദേവ് ക്ഷേത്രം, പാര്‍ശ്വനാഥ് ക്ഷേത്രം എന്നിവയാണ് പ്രധാന ജൈന ക്ഷേത്രങ്ങള്‍.

ഭാവന്ത് മഹാദേവക്ഷേത്രം, ദത്തരേയ ക്ഷേത്രം, അമ്പാ മാതാ ക്ഷേത്രം, കലിക ക്ഷേത്രം, രാമചന്ദ്രക്ഷേത്രം, ജടാശങ്കര്‍ മഹാദേവ ക്ഷേത്രം, ഗൗമുഖി ഗംഗാ ക്ഷേത്രം എന്നീ ഹിന്ദു ക്ഷേത്രങ്ങളും പര്‍വതത്തിന്‍െറ പടിഞ്ഞാറ് ഭാഗത്തായി ഹനുമാന്‍ ധാരാ എന്നറിയപ്പെടുന്ന ഒരു അരുവിയും പ്രദേശത്തെ പ്രധാന കേന്ദ്രമാണ്. നേമിനാഥ് ക്ഷേത്രവും അമ്പാദേവി ക്ഷേത്രവും ഒന്നാമത്തെ കൊടുമുടിയിലാണ്. രണ്ടാമത്തെ കൊടുമുടി ഗുരു ഗൊരാക്നാഥ് കൊടുമുടിയെന്നും മൂന്നാമത്തേത് ഓഘാട് കൊടുമുടിയെന്നും അറിയപ്പെടുന്നു. ദത്താത്രേയ ക്ഷേത്രവും കലിക ക്ഷേത്രവുമാണ് മറ്റു കൊടുമുടികള്‍. സമീപത്തെ ഗിര്‍നര്‍ വനമാണ് ഗിര്‍നര്‍ ദേശീയോദ്യാനം. ഗിര്‍നര്‍ മലനിരകള്‍ സന്ദര്‍ശിക്കാനത്തെുന്നവര്‍ ഈ ഉദ്യാനവും കാണേണ്ടതാണ്.

വേനല്‍കാല പ്രഭാതങ്ങള്‍ ഈര്‍പ്പമുള്ളതാണെങ്കിലും മധ്യാഹ്നത്തോടെ കൊടും ചൂടാവും. അത്തരം സമയങ്ങളില്‍ മല കയറാന്‍ പ്രഭാതം തെരഞ്ഞെടുക്കുകയാവും ഉചിതം. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയും ഫെബ്രുവരി മാസവുമാണ് മലകയറ്റത്തിന് ഉചിതം. ഈ സമയത്തെ കാലാവസ്ഥ വളരെ ശാന്തമാണ്. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഇവിടെയത്തെുന്നത് ശൈത്യകാലമായ ഡിസംബറിലാണ്.ജുനാഗഥ് നഗരത്തില്‍ നിന്ന് ട്രെയിന്‍ വഴിയോ സംസ്ഥാന സര്‍ക്കാരിന്‍െറ ഉടമസ്ഥതയിലുള്ള ബസുകള്‍ വഴിയോ ഇവിടെ എളുപ്പമെത്താം. നാല്‍പത് കിലോമീറ്റര്‍ ദൂരെയുള്ള കെഷോദ് എയര്‍പോര്‍ട്ട്, നൂറ് കിലോമീറ്റര്‍ അകലെയുള്ള രാജ്കോട്ട് എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലിറങ്ങിയും ഇവിടെയത്തൊം. വിശുദ്ധ തീര്‍ഥാടനകേന്ദ്രമെന്നതിനു പുറമെ വന്യജിവി സങ്കേതം എന്ന നിലയിലും പ്രശസ്തമായ ഗിര്‍നര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.

STORY HIGHLIGHTS :  Girnar, which embodies the full beauty of nature