Kerala

അപകട ഭീഷണി ഉയ‍ർത്തുന്ന 139 പഴയ കെട്ടിടങ്ങൾ പൊളിക്കും, തീരുമാനമെടുത്ത് തൃശൂർ കോർപറേഷൻ കൗൺസിൽ

കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ 139 പഴയ കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനമെടുത്തു. സംസ്ഥാന ദുരന്ത നിവാരണ സമിതിയും കോർപറേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴക്കം ചെന്ന കെട്ടിടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ കാലവർഷത്തിൽ അഞ്ചു പഴയ കെട്ടിടങ്ങൾ നിലംപൊത്തിയ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് കെട്ടിടങ്ങളുടെ പരിശോധന നടത്തിയത്. അപകട ഭീഷണിയിലുള്ള കെട്ടിടങ്ങളാണ് 139 എണ്ണവും. കോർപറേഷൻ കൗൺസിൽ യോഗം ഒറ്റക്കെട്ടായാണ് കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനമെടുത്തത്. കെട്ടിടങ്ങൾ പൊളിക്കാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

content highlight : thrissur-corporation-council-unanimously-decides-to-demolish buildings

Latest News