കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവിന് 61 വർഷം കഠിന തടവും 67500 രൂപ പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

2022 ജൂൺ 23ന് നടന്ന സംഭവത്തിലാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 61 വർഷം കഠിന തടവും 67500 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കടയ്ക്കൽ ഇടത്തറ സ്വദേശിയായ അമ്പു എന്ന് വിളിക്കുന്ന നീരജിനെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2022 ജൂൺ 23ന് നടന്ന സംഭവത്തിലാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.

ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പൊലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കിയത്.

content highlight : man-who-sexually-assaulted-class-7-girl

Latest News