തിരുവനന്തപുരം: മോഹൻലാൽ നായകൻ ആയ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ലൂസിഫറിന്‍റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് തീരുമാനിച്ചത്. എന്നാൽ, ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്.
മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും നിരാശകർ ആക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്. ഒരു സിനിമയെ ഒരു സിനിമയായി കാണേണ്ട ആവിശ്യം ഉണ്ട്. അതിനെ ചരിത്രമായി കാണാൻ സാധിക്കില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. എമ്പുരാൻ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ അങ്ങേയറ്റം നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .