ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ മോഡലായ ആർ 12 ജിഎസിനെ വിപണിയലിറക്കി. വാഹനപ്രേമികളെ ആവേശം കൊള്ളിച്ച നീക്കത്തിൽ മോഡലിന്റെ ഫീച്ചറുകൾ തിരയുകയാണ് ഇവർ ഇപ്പോൾ. ലുക്കിലും വർക്കിലും ഒരുപോലെ കേമനാണെന്നാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നവർ പങ്കുവെക്കുന്നത്.
ഓഫ്-റോഡിംഗിന് അനുയോജ്യമാക്കുന്ന ഒരു കൂട്ടം ഹാർഡ്‌വെയറുകൾ ഇതിൽ ഉൾപ്പെടുന്നു. ബൈക്കിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 21 ഇഞ്ച്, 17 ഇഞ്ച് ക്രോസ് സ്‌പോക്ക് വീലുകളുണ്ട്, അതേസമയം എൻഡ്യൂറോ പ്രോ ട്രിമിന് പിന്നിൽ 18 ഇഞ്ച് വലിയ റിം ലഭിക്കുന്നു. എല്ലാ വകഭേദങ്ങളുടെയും സീറ്റ് ഉയരവും വ്യത്യസ്തമാണ്. ഇത് 860mm (സ്റ്റാൻഡേർഡ്) ഉം 870mm (എൻഡ്യൂറോ പ്രോ) ഉം ആണ്.
ബിഎംഡബ്ല്യു ആർ 12 ജിഎസിന് കരുത്ത് പകരുന്നത് 1,170 സിസി എയർ-ഓയിൽ കൂൾഡ് ബോക്‌സർ ട്വിൻ എഞ്ചിനാണ്. ഇത് 7,000 ആർപിഎമ്മിൽ 107 ബിഎച്ച്‌പി പരമാവധി പവറും 6,500 ആർപിഎമ്മിൽ 115 എൻഎം പീക്ക് ടോർക്ക് ഔട്ട്‌പുട്ടും നൽകുന്നു. പിൻ ചക്രം 6-സ്പീഡ് ഗിയർബോക്സും ഷാഫ്റ്റ് ഡ്രൈവും വഴിയാണ് ഓടിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ബിഎംഡബ്ല്യു R12 GS നാല് നിറങ്ങളിൽ ലഭ്യമാണ്. ഇത് ഇന്ത്യയിലും വന്നേക്കാം. പക്ഷേ ബൈക്കിന് വില കൂടുതൽ ആയിരിക്കും. ഇതിന്റെ വില 21.10 ലക്ഷം രൂപയിൽ കൂടുതലാകാം എന്നാണ് റിപ്പോട്ടുകൾ.
content highlight: BMW R12 GS