Recipe

സ്പെഷ്യൽ ബീഫ്‌ കറി ഇങ്ങനെ ഉണ്ടാക്കിയാൽ റംസാൻ അടിപൊളി ആണ്

ചേരുവകൾ

ബീഫ്‌ – 800 ഗ്രാം
ചെറിയ ഉള്ളി – 12 അല്ലി
കുരുമുളക് പൊടി – 2 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ +1/2 ടീസ്പൂൺ
മുളക്‌ പൊടി – 1/2 ടേബിൾ സ്പൂൺ
മല്ലി പൊടി – 1.5 ടേബിൾ സ്പൂൺ
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂൺ +1/2 ടീസ്പൂൺ
നാരങ്ങ നീര് – അര മുറി
കറിവേപ്പില
ഉലുവ – 1/4 ടീസ്പൂൺ
സവാള – 3 എണ്ണം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2.5 ടേബിൾ സ്പൂൺ
പച്ചമുളക് – 2 എണ്ണം
തക്കാളി – 2 ചെറുത്
മല്ലിയില – കുറച്ച്‌
വെള്ളം – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ബീഫ് കറിവേപ്പില വരെയുളള ചേരുവകള്‍ ചേര്‍ത്ത് നന്നായി തിരുമ്മി 3/4 കപ്പ് വെള്ളം ചേര്‍ത്തു കുക്കറിൽ 85-90 % വരെ വേവിക്കുക. ഒരു സോസ് പാനില്‍ വെളിച്ചെണ്ണ ചേര്‍ത്തു ഉലുവ മൂപ്പിക്കുക. സവാള മുതൽ തക്കാളി വരെ ഉള്ള ചേരുവകള്‍ യഥാക്രമം വഴറ്റുക. മഞ്ഞള്‍പ്പൊടി യും മല്ലിപ്പൊടി യും ചേര്‍ത്തു വഴറ്റുക. വേവിച്ച ബീഫ് അതിന്റെ കൂടെ ചേര്‍ക്കുക. 1/2 കപ്പ് വെള്ളം കൂടെ ചേര്‍ത്തു അടച്ചു വെച്ച് 8-10 മിനിറ്റ് വേവിക്കുക. ഗരം മസാലയും മല്ലിയിലയും ചേര്‍ത്തു ഇളക്കി സ്റ്റൗ ഓഫ്‌ ചെയ്യുക_