കട്ലറ്റ് ഉണ്ടാക്കാൻ ഏറ്റവും . പ്രധാനമായും വേണ്ടത് ഉരുളക്കിഴങ്ങ് ആണ്. 2 മീഡിയം വലിപ്പമുള്ള ഉരുളക്കിഴങ്ങ് 4 ആയി കട്ട് ചെയ്യുക.ഇതിന്റെ കൂടെ 4 കാരറ്റും നാലായി കട്ട് ചെയ്ത് കുക്കറിലേക്ക് ഇടുക. ആവശ്യത്തിന് ഉപ്പും 1/2 ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക.
ഇനി നമുക്ക് കട്ലറ്റ് മിക്സ് തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് അതിൽ കുറച്ചു ഓയിൽ ഒഴിക്കുക. അതിലേക്ക് ഇഞ്ചി ഒരു ടീസ്പൂൺ,2പച്ച മുളക് ചെറുതായി കട്ട് ചെയ്തത് ഒരു സവാള കട്ട് ചെയ്തത് എല്ലാം ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് 1/4ടീസ്പൂൺ മഞ്ഞൾ പൊടി ,1/2 ടീസ്പൂൺ കുരുമുളക് പൊടി, 1ടീസ്പൂൺ കാശ്മീരി മുളക്പൊടി എന്നിവ ചേർക്കുക. അതിന്റെ പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം ബ്രെഡ് പൊടിയിൽ ഉരുളയാക്കി മുട്ടയിൽ മുക്കി എണ്ണയിൽ പൊരിച്ചു എടുക്കാം