തയ്യാറാക്കുന്ന വിധം
ആദ്യമായി അര കിലോ നല്ല പഴുത്ത തക്കാളി എടുക്കണം. ശേഷം തക്കാളിയുടെ ഞെട്ടിഭാഗം മുറിച്ചെടുക്കണം. അല്ലെങ്കിൽ അച്ചാർ പെട്ടെന്ന് കേട് വരാൻ സാധ്യതയുണ്ട്. ശേഷം തക്കാളി മീഡിയം വലുപ്പത്തിൽ മുറിച്ചെടുത്ത് ഒരു പാൻ ചൂടാവാൻ വയ്ക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണയൊഴിച്ച് കൂടെ തക്കാളിയും ഒരു നെല്ലിക്ക വലുപ്പത്തിലുള്ള കോൽ പുളി മുറിച്ചെടുത്തതും കൂടെ ചേർത്ത് കൊടുത്ത് ഇളക്കി അടച്ചു വെച്ച് വേവിച്ചെടുക്കാം. തക്കാളിയോടൊപ്പം പുളിയും നല്ലപോലെ വേവിച്ച് ഇളക്കി ഉടച്ച് തക്കാളിയോട് ചേരണം. നന്നായി വേവിച്ചെടുത്ത തക്കാളി മിക്സ് ഒരു ബൗളിലേക്ക് മാറ്റി ചൂടാറാനായി വയ്ക്കാം.