തേങ്ങാ ഐസ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ തേങ്ങ കുക്കറിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഒരു വിസിൽ വരുന്നത് വരെ അടിച്ചെടുക്കുക. ശേഷം തേങ്ങയുടെ ചൂടാറി കഴിഞ്ഞാൽ അത് രണ്ടായി പൊളിച്ച് തേങ്ങയുടെ കഷണങ്ങൾ കുത്തിയെടുക്കുക. വലുതായി മുറിച്ചെടുക്കുന്ന കഷണങ്ങളാണെങ്കിൽ ഒരു കത്തി ഉപയോഗിച്ച് അത് ചെറിയ നുറുക്കുകളാക്കി മാറ്റുക. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം വെള്ളം കൂടി ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം പാലുകുടി ചേർത്ത് മിക്സ് ആക്കി ഐസ്ക്രീം ട്രെയിൽ വച്ചു ഉപയോഗിക്കാം