Kerala

ആരോ കത്രിക എടുത്തപ്പോൾ ക്ഷമ പറഞ്ഞത് ഹിതകരമായോ എന്ന് മോഹൻലാൽ ചിന്തിക്കണം; ബിനോയ്‌ വിശ്വം | Binoy Viswam

തിരുവനന്തപുരം: എമ്പുരാൻ കാണാനെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ആരെങ്കിലും കത്രിക എടുത്തപ്പോൾ രംഗത്ത് വന്ന് ക്ഷമ പറഞ്ഞത് ഹിതകരമായോ എന്ന് മോഹൻലാൽ ചിന്തിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇതുപോലുള്ള അവസ്ഥ മലയാളം ആദ്യമായിട്ടാണ് കാണുന്നത്. കൈപിടിച്ച് തിരിക്കലാണ് നടന്നത്. വേദനകൊണ്ട് പലരും ഖേദിക്കുന്നുവെന്നും അതിൽ പങ്കില്ലെന്നും പറയും. ഒരു വലിയ കലാകാരനെ അതിലേക്ക് എത്തിക്കാൻ പാടില്ലായിരുന്നു.

സംഘപരിവാർ മോഹൻലാലിന്റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചോ എന്ന് തനിക്കറിയില്ല. മോഹൻലാലുമായി തർക്കത്തിന് താൻ താൽപര്യപ്പെടുന്നില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.