Kerala

ഇനി ‘എംബാം’പുരാൻ! പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ | K Surendran

കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് എമ്പുരാന്‍ റീഎഡിറ്റ് ചെയ്ത് പുറത്തിറക്കാനുള്ള തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനി കാണുന്നത് എമ്പുരാനായിരിക്കില്ലെന്നും വെറും ‘എംബാം’പുരാന്‍ ആയിരിക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഉദരനിമിത്തം ബഹുകൃതവേഷം. ഇനി കാണുന്നത് എംപുരാനല്ല വെറും’എംബാം’പുരാന്‍. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ | ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ||