തിരുവനന്തപുരം: മിൽമയിൽ ഒഴിവ്. ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. ഏപ്രിൽ 2 നാണ് അഭിമുഖം നടക്കുക. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.
ഐഐടി ഫിറ്റർ ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റോടെ പാസായിരിക്കണം. സെക്കന്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റും കുറഞ്ഞത് സെക്കന്റ് ക്ലാസ് ബോയില ബോയിലർ ഫിറ്റർ സർട്ടിഫിക്കറ്റും വേണം.കൂടാതെ അതത് മേഖലയിൽ ആർഐസിയിൽ നിന്നുള്ള അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
തിരുവനന്തപുരം അമ്പലത്തറയിലുള്ള ഡയറിയിലായിരിക്കും നിയമനം. ഒരു വർഷത്തെ കരാർ നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ കരാർ നീട്ടി ലഭിച്ചേക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,000 രൂപയാണ് ശമ്പളമായി ലഭിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 2 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് – https://milmatrcmpu.com/event_detail/walk-in-interview-for-technician-gr-ii-boiler
content highlight: job-at-milma